ശബരിമലക്ഷേത്ര സ്വർണമോഷണം: കോൺഗ്രസ്, ബിജെപി പ്രതിഷേധം
1598588
Friday, October 10, 2025 7:16 AM IST
ഉപ്പുതിന്നവർ വെള്ളംകുടിക്കും: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളിമോഷണത്തിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. പിണറായിസർക്കാർ ശബരിമലവിശ്വാസികളോടു കൊടുംക്രൂരതയാണു കാട്ടിയത്. ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിച്ചവർ ശിക്ഷക്കപ്പെടുന്നതുവരെ നീതിക്കുവേണ്ടി വിശ്വാസിസമൂഹത്തോടൊപ്പം കോണ്‍ഗ്രസ് ഉണ്ടാകും.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു കെപിസിസിയുടെ ആഹ്വാനപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ പന്തംകൊളുത്തിപ്രകടനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി, നേതാക്കളായ സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോണ്‍ ഡാനിയൽ, എ. പ്രസാദ്, കെ.ബി. ശശികുമാർ, ഐ.പി പോൾ, രാജൻ പല്ലൻ, രവി താണിക്കൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, കെ. ഗിരീഷ് കുമാർ, കെ.പി. രാധാകൃഷ്ണൻ, ജേക്കബ് പുലിക്കോട്ടിൽ, അഡ്വ. ആശിഷ് മൂത്തേടത്ത്, ജോർജ് ചാണ്ടി, കെ. ഗോപാലകൃഷ്ണൻ, സുനിത വിനു, സിന്ധു ആന്റോ ചാക്കോള, മേഴ്സി അജി, ബിന്ദു കുമാരൻ, ഹാപ്പി മത്തായി എന്നിവർ നേതൃത്വം നൽകി.
ബിജെപി മാർച്ചിൽ സംഘർഷം
തൃശൂർ: ശബരിമല സ്വർണപ്പാളിമോഷണത്തിൽ പ്രതിഷേധിച്ചു ബിജെപി നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പടിഞ്ഞാറേകോട്ടയിൽനിന്നു ജാഥയായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
അയ്യപ്പന്റെ സ്വർണം തിരിച്ചുകിട്ടുംവരെ ബിജെപി സമരപാതയിൽ തുടരുമെന്ന് അദ്ദേഹം പറ ഞ്ഞു. കേരളം നന്പർ വണ്‍ ആണെന്നു മുഖ്യമന്ത്രി നാഴികയ്ക്കു നാല്പതുവട്ടം ആവർത്തിക്കുന്നുണ്ട്. ഇപ്പോൾ ക്ഷേത്രശ്രീകോവിലിലെ സ്വർണം അടിച്ചുമാറ്റുന്നതിലും കേരളം നന്പർ വണ്‍ ആയിരിക്കുകയാണെന്ന് പദ്മനാഭൻ പറഞ്ഞു.
നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, കെ.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ എം.എസ്. സന്പൂർണ എന്നിവർ നേതൃത്വം നൽകി.