ഒപി ബഹിഷ്കരിക്കാതെ പ്രതിഷേധവുമായി ഡോക്ടർമാർ
1598585
Friday, October 10, 2025 7:16 AM IST
തൃശൂർ: താമരശേരിയിൽ ഡോക്ടർക്കുനേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോർപറേഷൻ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ സമരം നടത്തി.
ഒപി ബഹിഷ്കരിക്കാതെയാണ് എണ്‍പതോളം ഡോക്ടർമാർ സമരത്തിന്റെ ഭാഗമായത്. ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രതിരോധം തീർക്കാൻ മാത്രമാണ് പ്രതിഷേധമെന്നും ഡോക്ടർമാർ പറഞ്ഞു.
കെജിഎംഒഎയുടെയും ഐഎംഎയുടെയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രി അങ്കണത്തിൽ നടന്ന പ്രതിഷേധം ഡോ.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ഡോ.എം.ആർ. മനോജ്, ഡോ. ജിൽഷോ ജോർജ്, ഡോ. ദിവ്യ, ഡോ. ബേബി തോമസ് എന്നിവർ പ്രസംഗിച്ചു.