വലപ്പാട് ഉപജില്ലാ ശാസ്ത്രോത്സവം: ചെന്ത്രാപ്പിന്നി സ്കൂളിനു കിരീടം
1598160
Thursday, October 9, 2025 1:25 AM IST
എടത്തിരുത്തി: വലപ്പാട് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. 769 പോയിന്റ് നേടി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടി. 535 പോയിന്റോടെ കഴിമ്പ്രം വിപിഎംഎസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 445 പോയിന്റ് നേടി ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. എല്‍പി, യുപി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂള്‍ നേടി.
രണ്ട് ദിവസങ്ങളിലായി എടത്തിരുത്തി സെന്റ് ആൻസ് സ്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ സമ്മാനദാനം നിർവഹിച്ചു.