വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബ്ലൂമിംഗ് ബഡ്സ് പ്രീ സ്കൂൾ
1598716
Saturday, October 11, 2025 12:49 AM IST
ഇരിങ്ങാലക്കുട: വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാല്‍വെപ്പ് ആയ ബ്ലൂമിംഗ് ബഡ്സ് പ്രീ സ്കൂളിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.
ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസണ് അഞ്ചിലെ സെക്കന്‍ഡ് റണ്ണറപ്പ് ആയ സെബാ മൂണ്‍ വിശിഷ്ടാതിഥിയായിരുന്നു.
സ്കൂള്‍ മാനേജര്‍ വിപിആര്‍ മേനോന്, പിടിഎ പ്രസിഡന്റ്് ഹരിത ഉണ്ണികൃഷ്ണന്, സീനിയര്‍ അധ്യാപിക എ.പി. ശ്രീദേവി എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര് വി.എ. ഹരിദാസ് സ്വാഗതവും ബ്ലൂമിങ്ങ് ബഡ്സ് കോ ഓര്‍ഡിനേറ്റര്‍ ഫീമ മൈക്കിള്‍ നന്ദിയും പറഞ്ഞു.