മതിലകത്ത് മിന്നൽപരിശോധന; പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു
1598576
Friday, October 10, 2025 7:16 AM IST
കൂളിമുട്ടം: മതിലകത്തു നടന്ന മിന്നൽ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ആഭിമുഖ്യത്തിലാണു പഞ്ചായത്ത് പരിധിയിലെ 20 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ഥാപനപരിസരത്ത് മലിനജലം ഒഴുക്കുകയും ചെയ്തതിനെതിരെ 10,000 രൂപ പിഴചുമത്തി നോട്ടീസ് നൽകി. സ്ഥാപന പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനെതിരെ വിവിധ സ്ഥാപനങ്ങളിൽനിന്നും പിഴ ഈടാക്കി. പരിശോധനയ്ക്കു കൂളിമുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ നേതൃത്വം നല്കി. അഭിജാത്, അഞ്ജലി, പ്രത്യുഷ എന്നിവര്‍ പങ്കെടുത്തു.