അവകാശസംരക്ഷണ യാത്ര: സ്വാഗതസംഘം ഉദ്ഘാടനം
1598580
Friday, October 10, 2025 7:16 AM IST
ഇരിങ്ങാലക്കുട: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ "നീതി ഔദാര്യമല്ല, അവകാശമാണ്'എന്ന മുദ്രവാക്യം ഉയര്‍ത്തി നടത്തുന്ന അവകാശസംരക്ഷണ യാത്രയ്ക്ക് 18ന് രാവിലെ ഒമ്പതിന് ആല്‍ത്തറയ്ക്കല്‍ സ്വീകരണം നല്‍കും.
അവകാശസംരക്ഷണ യാത്രയുടെ സ്വീകരണത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത ചെയര്മാന് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ എകെസിസി രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, രൂപത ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി എല്‍. തൊമ്മാന, ഗ്ലോബല്‍ സെക്രട്ടറി പത്രോസ് വടക്കുംഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ജോയിന്റ് കണ്‍വീനര്‍മാരായ ജോ സഫ് തെക്കൂടന്‍, സാബു കൂനന്‍, വില്‍സണ്‍ മേച്ചേരി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു.