വീട്ടിലെ ലൈബ്രറിയുടെ കവിതാപുരസ്കാരം
1598714
Saturday, October 11, 2025 12:49 AM IST
കാറളം: വീട്ടിലെ ലൈബ്രറി ഏര്‍പ്പെടുത്തിയ പ്രഥമ കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി നാസര്‍ ഇബ്രാഹിമിന്റെ "മഴയില്‍ ഉണക്കി വെയില് നനച്ചെടുത്ത കീറും കുട്ടിക്കുപ്പായങ്ങള്‍' എന്ന കൃതിക്ക് ആണ് അവാര്‍ഡ്.
സ്പെഷല്‍ ജൂറി പുരസ്കാരത്തിന് ഒമ്പത് കൃതികള്‍ തെരഞ്ഞെടുത്തു.
പൂയപ്പിള്ളി തങ്കപ്പന്, ജി. ശോഭ (ചേലക്കര), സി.ജി. മധു കാവുങ്കല്‍ (ആലപ്പുഴ), ബിന്ദു പ്രതാപ് (പാലക്കാട്), അഹം അശ്വതി (എറണാകുളം), വി.വി. ശ്രീല (ഇരിങ്ങാലക്കുട), ഗീത എസ്. പടിയത്ത് (തൃശൂര്‍), രജിത അജിത് (തൃശൂര്‍) എന്നിവര്‍ക്കാണ് ജൂറി പുരസ്കാരങ്ങള്‍.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സ് സ്റ്റാഫ് കൂട്ടായ്മയുടെ തണല്‍ വഴികള്‍ എന്ന കവിതാ സമാഹാരത്തിന് പ്രത്യേക പുരസ്കാരം നല്കുന്നു.
നവംബര്‍ രണ്ടിന് കാറളത്തെ വീട്ടിലെ ലൈബ്രറിയില്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും.