ജില്ലയിൽ മൂന്നാംഘട്ട ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ചു
1543862
Sunday, April 20, 2025 4:49 AM IST
പട്ടിക്കാട്: തൃശൂർ ജില്ലയിൽ മൂന്നാംഘട്ട ഡിജിറ്റൽ സർവേ നടപടികളുടെയും പാണഞ്ചേരി വില്ലേജിന്റെ ഡിജിറ്റൽ ലാൻഡ് സർവെ ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി മുഖ്യാതിഥിയായി.
കേരളത്തിലെ റീസർവെ നടപടികൾ വിജയകരമായി വേഗത്തിൽ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു. ജിയോളജിക്കൽ സർവെയുടെ സഹായത്തോടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആരംഭിച്ച ഡിജിറ്റൽ റീസർവേയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലും രണ്ടാം ഘട്ടത്തിൽ 238 വില്ലേജുകളിലും മൂന്നാം ഘട്ടത്തിൽ 200 വില്ലേജുകളിലും റിസർവെ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. വിനയൻ, കെ.വി. സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. അനിത, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സബ്കളക്ടർ അഖിൽ. വി മേനോൻ, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, എൽ.എ. ഡെപ്യൂട്ടി കളക്ടർ ആർ. മനോജ്, തൃശൂർ സർവെ ഡെപ്യൂട്ടി ഡയറക്ടർ വി.ഡി.സിന്ധു, തൃശൂർ തഹസിൽദാർ ടി. ജയശ്രീ, ഒല്ലൂക്കര സബ് രജിസ്ട്രാർ കെ.പി. റസീന, പാണഞ്ചേരി വില്ലേജ് ഓഫീസർ പി. പി. ആന്റോ തുടങ്ങിയവർ പങ്കെടുത്തു.