കൊരട്ടി സിഎൽസി നവതിയുടെ നിറവിൽ
1543817
Sunday, April 20, 2025 4:24 AM IST
കൊരട്ടി: സിഎൽസി കൊരട്ടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾക്കു തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ കൈമാറിയാണ് വാർഷികത്തോടനുബന്ധിച്ച് വിഭാവനംചെയ്ത കൈത്താങ്ങ് എന്ന ചാരിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തത്.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയും സിഎൽസി ഡയറക്ടറുമായ ഫാ. ജോൺസൺ കക്കാട്ട് ഉദ്ഘാടനം ചെയ്തു. സിഎൽസി പ്രമോട്ടർ ഫാ. ജിൻസ് ഞാണയ്ക്കൽ, സിഎൽസി പ്രസിഡന്റ്് ഡാരിസ് പോൾ, ഭാരവാഹികളായ പ്രവീൺ, ജെറിൻ, ആൽവിൻ, ഷെറിൻ എന്നിവരുടെയും യൂണിറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടികൾക്കു തുടക്കം കുറിച്ചത്.