ചാഴൂരിൽ ആന ഇടഞ്ഞു
1543858
Sunday, April 20, 2025 4:49 AM IST
ചാഴൂർ: പാറക്കുളങ്ങര ശാസ്ത ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തെ എഴുന്നള്ളിപ്പിനു ശേഷം ആനയെ കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പീച്ചിലിയിൽ ശിവൻ എന്ന ആന ഇടഞ്ഞത്. 10 മിനിറ്റിനകം ആനയെ പാപ്പാൻമാർ ചേർന്ന് തളച്ചതിനാൽ അനിഷ്ഠ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ആനയെ പിന്നീട് കൊണ്ട് പോയി.