മരിയാപുരത്ത് ഭീഷണിയായി ഉണങ്ങിയ മരം
1543852
Sunday, April 20, 2025 4:48 AM IST
കുട്ടനെല്ലൂർ: തൃശൂർ പുത്തൂർ റോഡിൽ മരിയാപുരം പള്ളിക്ക് സമീപം റോഡിൽ നിൽക്കുന്ന ഉണങ്ങിയമരം അപകടം ഭീഷണിയാകുന്നു. ഏതുസമയത്തും മരം വീഴാവുന്ന രീതിയിലാണ് നിൽക്കുന്നത് . ഉണങ്ങിയ മരത്തിന്റെ ചെറിയ കൊമ്പുകൾ ഇടയ്ക്കിടെ വീഴുന്നത് പതിവാണ്. യാത്രക്കാർ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലെ അപകടാവസ്ഥയിലായ മരം ഉടൻ മുറിച്ചു നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.