ചിറങ്ങര ഗ്രാമീണ ബാങ്കിനു മുന്നിൽ കാനയ്ക്ക് മുകളിലെ സ്ലാബ് വീണ്ടും തകർന്നു
1543823
Sunday, April 20, 2025 4:24 AM IST
കൊരട്ടി: ചിറങ്ങര ഗ്രാമീണ ബാങ്കിന് മുന്നിൽ കാനയ്ക്ക് മുകളിലെ സ്ലാബ് വീണ്ടും തകർന്നു. ഒന്നര മാസം മുമ്പ് ഭാരവണ്ടികൾ കയറി തകർന്ന് പുനർനിർമിച്ച സ്ലാബ് ആണ് ഇന്നലെ വീണ്ടും തകർന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലും പുതുതായി നിർമിച്ച കാനകളും കാനക്ക് മുകളിലെ സ്ലാബും തകരുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്.
യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമാണം മൂലം നിർദിഷ്ട ഇടങ്ങളിൽ എട്ടിലേറെ സ്ഥലങ്ങളിൽ സ്ലാബുകൾ തകർന്നു വീണിരുന്നു. കൊരട്ടിയിൽ എൻഎച്ചിൽ നിന്നും റെയിൽവേ മേൽപ്പാലത്തിലേക്കുള്ള റോഡിനു കുറുകെ നിർമിച്ച സ്ലാബും ഭാരവണ്ടി കയറിയതുമൂലം നിലംപൊത്തിയിരുന്നു. കോൺക്രീറ്റ് മിശ്രിതത്തിലെ അനുപാതത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകളും പര്യാപ്തമായ കമ്പികളുടെ അഭാവവും സ്ലാബുകൾ നനയ്ക്കാൻ കൂട്ടാക്കാത്തതും വിള്ളലുകൾ വീഴാനും ബലക്ഷയത്തിനും കാരണമാകുന്നതായാണു പരാതി.