ഹാൻസ് പിടികൂടി
1543847
Sunday, April 20, 2025 4:48 AM IST
കേച്ചേരി: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരവുമായി കേച്ചേരിയിൽ നിന്നും രണ്ടുപേരെ കുന്നംകുളം പൊലീസ് പിടികൂടി. കേച്ചേരി പട്ടിക്കര സ്വദേശി അദ്നാൻ (48), കേച്ചേരി മണലി സ്വദേശി ഭാസി (62) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ജാബിറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അദ്നാനന്റെ പക്കൽ നിന്ന് 124 പാക്കറ്റും ഭാസിയിൽ നിന്ന് 15 പാക്കറ്റും ഹാൻസാണ് പിടിച്ചെടുത്തത്.