ദുഃഖവെള്ളിദിനത്തില്‍ കനകമല കുരിശുമുടി കയറി കളക്ടര്‍ അര്ജുന് പാണ്ഡ്യന്
1543822
Sunday, April 20, 2025 4:24 AM IST
കൊടകര: തീര്‍ഥാടന കേന്ദ്രമായ കനകമല കുരിശുമുടി കയറാന്‍ ദുഃഖവെള്ളിദിനത്തില്‍ കളക്ടര്‍ അര്ജുന് പാണ്ഡ്യനെത്തി. ജില്ലയിലെ ഏക കുരിശുമുടി തീര്‍ഥാടനകേന്ദ്രമായ കനകമല കുരിശുമുടി കയറാന്‍ ചാലക്കുടി തഹസില്‍ദാര്‍ കെ.എ. ജേക്കബ് അടക്കമുള്ളവരോടൊപ്പമാണ് രാവിലെ കളക്ടര്‍ എത്തിയത്.
കുരിശുമല കയറിയിറങ്ങിയപ്പോള്‍ നല്ല അനുഭവമാണ് ഉണ്ടായതെന്ന് കളക്ടര്‍ പറഞ്ഞു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മനോജ് മേക്കാടത്ത്, സഹവികാരിമാരായ ഫാ. അജിത്ത് തടത്തില്‍, ഫാ. റെയ്സണ്‍ തട്ടില്‍, കൈക്കാരന്മാരായ ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, ജോസ് വെട്ടുമണിക്കല്‍, ജോയ് കളത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, പിആര്‍ഒ ഷോജന്‍ ഡി. വിതയത്തില്‍, ജോയ് നെല്ലിശേരി എന്നിവര്‍ കളക്ടറെ സ്വീകരിച്ചു.