വിവരാവകാശ കമ്മീഷൻ ക്യാന്പ് സിറ്റിംഗ് 28ന്
1543827
Sunday, April 20, 2025 4:41 AM IST
ചാലക്കുടി: സംസ്ഥാന വിവരാവകാശ കമ്മീഷൻ 28 ന് ജില്ലയിൽ ക്യാന്പ് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് ചാലക്കുടി മരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ സിറ്റിംഗ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും പൊതുബോധന ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ, ഹരജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണം. രാവിലെ 10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും. കഴിഞ്ഞ ഡിസംബർ 27 ന് തൃശൂർ കളക്ടറേറ്റിൽ ഹിയറിംഗ് നടത്താതെ മാറ്റിയ കേസുകളാണ് പരിഗണിക്കുക.