മദ്യ രാസ ലഹരികൾ മാനവികതയെ കാർന്നുതിന്നുന്നു: മാർ നീലങ്കാവിൽ
1543860
Sunday, April 20, 2025 4:49 AM IST
തൃശൂർ: മദ്യ രാസ ലഹരികൾ മാനവികതയെ കാർന്നുതിന്നുന്നുവെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത കോടന്നൂർ സെന്ററിൽ ഈസ്റ്റർ മദ്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഏകദിന പ്രാർഥനാ ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോടന്നൂർ പള്ളി വികാരി ഫാ. ആന്റണി ആലുക്ക, അതിരൂപത ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, മുൻ ഡയറക്ടർ ഫാ. ഡേവിസ് ചക്കാലയ്ക്കൽ, സ്വാമി തേജസ്വരൂപാനന്ദ, ഇസാബിൻ അബ്ദുൾ കരീം, ഇ.എ. ജോസഫ്, സിസ്റ്റർ എൻസ്വീഡ് സിഎസ്സി, എ.ടി. പോൾസൺ, സിജോ ഇഞ്ചോടിക്കാരൻ, ടി.എസ്. എബ്രഹാം, സി.പി. ഡേവിസ്, ടി.എൽ. ആന്റണി, ഷിബി ചാഴൂർ, റെനിൽ കള്ളിക്കാടൻ, സി.ആർ. ലോജു, ഡെൻസൺ ചിറയത്ത്, ഔസേഫ് കോടന്നൂർ, സി.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഒല്ലൂർ ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ സമാപനസന്ദേശം നല്കി, പ്രോഗ്രാം കൺവീനർ ജോഷി വല്ലച്ചിറക്കാരൻ, ബെന്നി പുളിക്കൻ, ജോസ് വടക്കേത്തല, എൻ.വി. ജോസഫ്, ജയിൻ കുരിയൻ തുടങ്ങിയവർ നേതൃത്വം നല്കി.