പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
1543848
Sunday, April 20, 2025 4:48 AM IST
കുറുമാൽ: ജബൽപുരിലും ഒറീസയുടെ വിവിധ ഭാഗങ്ങളിലും വൈദികരേയും ക്രൈസ്തവ വിശ്വാസികളയും മർദിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മയക്കമരുന്ന്, ലഹരി മദ്യ മാഫിയകളിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുറുമാൽ സെന്റ് ജോർജ് ഇടവകയിൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി. വികാരി ഫാ. ഡോ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സേവി ജേക്കബ്, ഭാരവാഹികളായ പി.കെ.വി. ജോസ്, വി.ടി. സേവി, വി.സി. ജോസഫ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും വിശ്വാസ പരിശീലന പ്രിൻസിപ്പലുമായ ലിന്റോ വടക്കൻ, കുടുംബ കൂട്ടായ്മ കൺവീനർ സണ്ണി വടക്കൻ, കൈക്കാരൻമാരായ സി.ജെ. ബിൻസൻ, കെ.പി. ഷാജു, മദർ സൂപ്പീരിയർ നോബർട്ടമ്മ, മാധ്യമ പ്രവർത്തകനും ഇടവക ശുശ്രൂഷിയുമായ പോൾസൺ വാഴപ്പിള്ളി എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നല്കി.