ദേശീയപാതയിൽ കാർ മറിഞ്ഞ് പത്തുപേർക്കു പരിക്കേറ്റു
1543846
Sunday, April 20, 2025 4:48 AM IST
ചാലക്കുടി: ദേശീയപാതയിൽ ക്രസന്റ് സ്കൂളിനു സമീപം ടാറ്റാ സുമൊ മറിഞ്ഞ് കാറിൽ സഞ്ചരിച്ച പത്തുപേർക്ക് പരിക്കേറ്റു.
ഊരകം പറപ്പൂർ സ്വദേശികളായ ചീരോത്ത് രാജേഷ് (38), നാലുപുരക്കൽ സുമേഷ് ഭാര്യ വിബിന (28), നാലുപുരയ്ക്കൽ സിദ്ധാർഥൻ (75), ഭാര്യ മല്ലിക (58), നാലുപുരയ്ക്കൽ അനീഷ് ഭാര്യ സന്ധ്യ (25), മക്കളായ ജാൻവി (4), ജാനവ് (3), കുന്നംകുളം കോഴിപ്പറമ്പിൽ പ്രവീൺ ഭാര്യ സിനി (30), മക്കളായ ആരാധ്യ (8), അധ്യാന്മിക (2) എന്നിവരെ സെന്റ് ജെയിംസ് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.25 നാണ് അപകടം ഉണ്ടായത്.