കേരളത്തിൽ ബിജെപിയെ മാറ്റിനിർത്തിയുള്ള വികസനം സാധ്യമല്ല: പ്രമീളാദേവി
1543828
Sunday, April 20, 2025 4:41 AM IST
തൃശൂർ: കേരളത്തിൽ ബിജെപിയെ മാറ്റിനിർത്തിയുള്ള വികസനം സാധ്യമല്ലെന്നു പാർട്ടി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ. പ്രമീളാദേവി. "മാറുന്ന കാലത്തെ വികസിതകേരളം' എന്ന വിഷയത്തിൽ ബിജെപി ജില്ലാ സമിതി നടത്തിയ ആത്മനിർഭർ ഭാരത് സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളം മാറിമാറി ഭരിച്ച രണ്ടു മുന്നണിയും കേരളത്തിന്റെ കാർഷിക-സാന്പത്തികമേഖലയെ തകർത്തുവെന്നും കേരളത്തെ 19-ാം നൂറ്റാണ്ടിലേക്കു തിരിച്ചുവിട്ടുവെന്നും അവർ പറഞ്ഞു.
സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അജിഘോഷ് എന്നിവർ പ്രസംഗിച്ചു.