ജനകീയസമരങ്ങൾ തോറ്റ ചരിത്രമില്ല: മുഹമ്മദ് ഷിയാസ്
1543819
Sunday, April 20, 2025 4:24 AM IST
കൊടുങ്ങല്ലൂർ: ജനകീയ സമരങ്ങൾ കേരളത്തിൽ തോറ്റ ചരിത്രം ഇല്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അശാസ്ത്രീയ തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ ഒരു വർഷമായി എറിയാട് പേബസാറിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻവശം തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതി നടത്തിവരുന്ന സയാഹ്ന ധർണയുടെ ഒന്നാം വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷിയാസ്.
സർവകക്ഷി സംയുക്ത സമരസമിതി ചെയർമാൻ പി.എ. കരുണാകരൻ അധ്യക്ഷത വഹിച്ചു. തീരദേശ അവകാശ സംരക്ഷണ സമിതി ചെയർമാൻ എ.എ. മുഹമ്മദ് ഇക്ബാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ബി. മൊയ്തു, എറിയാട് ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. മുഹമ്മദ്, മുസ്ലിംലീഗ് മണ്ഡലംപ്രസിഡന്റ് വി.എം. ഹനീഫ, എറിയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സഗീർ, ജനതാദൾ കയ്പമംഗലം മണ്ഡലം പ്രസിഡന്റ് എൻ.എ. ഇസ്മയിൽ, എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ, അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോൺ, പ്രവാസി കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡന്റ് നജീബ് പി മുഹമ്മദ്, എറിയാട് പഞ്ചായത്ത് അംഗം കെ.എം. സാദത്ത്, എടവിലങ്ങ് പഞ്ചായത്ത് അംഗം പി.കെ. സന്തോഷ്, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ബാലഗോപാൽ, തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി സിദ്ദിഖ് പഴങ്ങാടൻ, സർവകക്ഷി സംയുക്ത സമരസമിതി കൺവീനർ ഇ.കെ. ദാസൻ എന്നിവർ പ്രസംഗിച്ചു.