വടക്കാഞ്ചേരി നഗരസഭയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം
1543851
Sunday, April 20, 2025 4:48 AM IST
വടക്കാഞ്ചേരി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സമഗ്ര വികസനം ലക്ഷ്യമിട്ട് സമസ്ത മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളാണ് നഗരസഭ 2025 -26 സാമ്പത്തിക വർഷം നടപ്പാക്കുന്നത്. ബഡ്ജറ്റ് വർഷം ആരംഭിക്കുന്നതിന് മുമ്പേ 100 പട്ടികജാതി കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെക്കാൻ ധനസഹായം നൽകി.
ഉത്പാദന മേഖലക്ക് 18487267 രൂപയും, സേവന മേഖലയിൽ 143827176 രൂപയും, പശ്ചാതലമേഖലയിൽ 32325000 രൂപയും, പട്ടികജാതി വിഭാഗത്തിൽ 32725000 രൂപയും, ആകെ 323622865 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ലൈഫ് ഭവന നിർമാണം എസ് സി സ്പെഷ്യൽ പ്രൊജക്റ്റ്ന് 25000000 രൂപ, അതിദാരിദ്യ നിർമാർജന പദ്ധതിക്കായി ( വീട് റിപ്പയർ, ഭക്ഷണ കിറ്റ്) 15 ലക്ഷം രൂപ, ചിൽഡ്രൻസ് പാർക്കിനായി 18 ലക്ഷം രൂപ, സ്കൂൾ മെയിന്റനൻസ്, അംഗൻവാടി മെയിന്റനൻസ്, ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ, ഡയാലിസിസ് വിഭാഗത്തിന് നഗരസഭ വിഹിതമായി 18 ലക്ഷം രൂപ, പാർളിക്കാട് പകൽ വീട് 1950000, കുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 4806740 രൂപ, വനിതകൾക്കായി 9613480 രൂപ, വയോജനങ്ങൾക്കായി 4806740 രൂപ എന്നിങ്ങനെയാണ് നഗരസഭ നടപ്പാക്കുന്നപദ്ധതികളെന്ന് നഗരസഭ ചെയർമാർ പി എൻ സുരേന്ദ്രൻ, സെക്രട്ടറി കെ കെ മനോജ് എന്നിവർ അറിയിച്ചു.