ഇ​രി​ങ്ങാ​ല​ക്കു​ട: കു​പ്ര​സി​ദ്ധ ഗു​ണ്ട പാ​ല​ക്ക​ല്‍ പാ​ലി​ശേ​രി വി​ല്ലേ​ജി​ല്‍ പേ​രാ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ മി​ലി​റ്റ​റി നി​ഖി​ല്‍ എ​ന്നു വി​ളി​ക്കു​ന്ന നി​ഖി​ലി​നെ (30 ) കാ​പ്പ ചു​മ​ത്തി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി.

നി​ഖി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു ക​ഞ്ചാ​വ് കേ​സും ചേ​ര്‍​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു വ​ധ​ശ്ര​മം, തൃ​ശൂ​ര്‍ എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എം​ഡി​എം​എ പി​ടി​ച്ച​ത​ട​ക്കം ആ​റോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ കു​മാ​ര്‍ ഐ​പി​എ​സ് ന​ല്കി​യ ശു​പാ​ര്‍​ശ​യി​ല്‍ തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി ഹ​രി​ശ​ങ്ക​ര്‍ ഐ​പി​എ​സ് ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2025ല്‍ ​മാ​ത്രം ഇ​തു​വ​രെ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 33 പേ​രെ കാ​പ്പ പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു. ആ​കെ 77 ഗു​ണ്ട​ക​ളെ കാ​പ്പ ചു​മ​ത്തി. 44 പേ​ര്‍​ക്കെ​തി​രെ കാ​പ്പ പ്ര​കാ​രം നാ​ടു ക​ട​ത്തി​യും, മ​റ്റു​മു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.