പികെഎസ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സൗജന്യ പരിശീലനം
1543826
Sunday, April 20, 2025 4:41 AM IST
തൃശൂര്‍: പട്ടികജാതി ക്ഷേമസമിതി (പികെഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാവിഭാഗം വിദ്യാര്‍ഥികള്‍ക്കുമായി ആരംഭിക്കുന്ന സൗജന്യ സിവില്‍ സര്‍വീസ് അക്കാദമി ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് കെ. രാധാകൃഷ്ണന് എംപി നിര്‍വഹി ക്കും. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് മുഖ്യാതിഥിയാകും.
ഏഴുമുതൽ ബിരുദംവരെയുള്ള കുട്ടികൾക്കാണ് സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സുകള്‍ ആരംഭിക്കുന്നത്. ഏഴുമുതല്‍ പത്താംക്ലാസ് വരെ ഒരുബാച്ചും പ്ലസ് വണ്‍ മുതല്‍ ഡിഗ്രിവരെ മറ്റൊരു ബാച്ചായുമാണ് പരിശീലനം.
ഞായറാഴ്ചകളിലും മറ്റ് ഒഴിവുദിനങ്ങളിലുമായി ഒരുവർഷം 36 ക്ലാസുകള്‍ നല്‍കും. മുന്‍നിര ഫാക്കല്‍റ്റികളായ ഫസല്‍ റഹ്മാനും മറ്റു വിദഗ്ധരും പരിശീലനത്തിനു നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 8589043490.
പത്രസമ്മേളനത്തില്‍ എന്‍.ബി. സന്തോഷ്, ലെജു കുട്ടന്, പി.എ. പുരോഷത്തമന്, എന്‍.കെ. പ്രമോദ്, കെ.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.