നവീകരിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്
1543859
Sunday, April 20, 2025 4:49 AM IST
അരിമ്പൂർ: ആധുനിക രീതിയിൽ നവീകരിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു സഹദേവൻ, അംഗങ്ങളായ സി.പി.പോൾ, ജില്ലി വിത്സൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
38 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് തടസമില്ലാത്ത രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഓഫീസ് നവീകരണം ഉപകരിക്കും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കും. അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ശശിധരൻ മുഖ്യാതിഥിയായിരിക്കും.