ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു
1543853
Sunday, April 20, 2025 4:48 AM IST
എരുമപ്പെട്ടി: കാഞ്ഞിരക്കോട് സെന്ററിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് കാറിൽ ഇടിച്ചത്. വടക്കാഞ്ചേരി കുന്നംകുളം റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
പുന്നയൂർക്കുളത്തു നിന്നും രോഗിയുമായി പാലക്കാട്ടേക്ക് പോകുകയായിരുന്ന ആംബുലൻസ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിനും കാറിനും കാര്യമായി കേടുപാടുകൾ സംഭവിച്ചുവെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ ആക്ട്സിന്റെ ആംബുലൻസിൽ മാറ്റി കയറ്റി കൊണ്ടുപോയി. ഈ സമയം അതുവഴി പോവുകയായിരുന്ന കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ അപകട സ്ഥലത്ത് ഇറങ്ങുകയും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.