ലേബര്‍ കോഡുകള്‍ പിന്‍വലിക്കണം: എച്ച്എംഎസ്; മേയ് 20നു പണിമുടക്ക്
1543829
Sunday, April 20, 2025 4:41 AM IST
തൃശൂര്‍: തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ ഉള്‍പ്പെടുന്ന നാലു ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് എച്ച്എംഎസ് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഏകപക്ഷീയമായി ലേബര്‍ കോഡുകള്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് സമിതി മേയ് 20നു ദേശീയ പണിമുടക്ക് നടത്തും.
തൊഴിലിടങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് പ്രത്യേക കമ്മീഷനെവച്ച് അന്വേഷിക്കുക. സീതാറാം മില്‍, വടക്കാഞ്ചേരി വിരുപ്പാക്ക സ്പിന്നിംഗ് മില്‍ തുടങ്ങി ജില്ലയില്‍ അടഞ്ഞുകിടക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
നിര്‍മാണത്തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും കുടിശികതീര്ത്തു വിതരണംചെയ്യണമെന്ന് ആവശ്യപ്പെട്ട് മേയ് നാലിനു കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. ജില്ലാ പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരന്‍ അധ്യക്ഷത വഹിച്ച യോഗം എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു.
ഓള് കേരള മാര്‍ബിള്‍ ആന്‍ഡ് ടൈല്‍ വര്‍ക്കേഴ്സ് യൂണിയന് - എച്ച്എംഎസ് സംസ്ഥാനസമ്മേളനം മേയ് 10, 11 തീയതികളില്‍ തൃ ശൂരിലും, കേരള കര്‍ഷകത്തൊഴിലാളി യൂണിയന് ജില്ലാ സമ്മേളനം 12നു കുന്നംകുളത്തും കേരള വഴിവാണിഭസഭ ജില്ലാ സമിതി രൂപീകരണയോഗം 22നു കൊടുങ്ങല്ലൂരിലും നടക്കും.
എച്ച്എംഎസ് ഭാരവാഹികള്‍: ഡേവിസ് വില്ലടത്തുകാരൻ- ജില്ലാ പ്രസിഡന്റ്, കെ.എസ്. ജോഷി - ജനറല്‍ സെക്രട്ടറി, എം.എന്‍. സുരേഷ് - വര്‍ക്കിംഗ് പ്രസിഡന്റ്, ടി.എല്‍. ദാസ്- ട്രഷറർ, രാഘവന് മുളങ്ങാടന്‍, ആന്റോ പോ ള്‍, വികാസ് ചക്രപാണി, പി.ജെ. ജെയിംസ്, പി.ഡി. ലോനപ്പന് - വൈസ് പ്രസിഡന്റുമാർ, രാഹുല്‍ വി. നായര്‍, മോളി ജോബി, കെ.സി. കാര്ത്തികേയന്, ലിജോ ചെറിയാന്, എ.ആര്. രഞ്ജിത്ത്, പി.ആര്. റാസിക്, പി.ജെ.തോമസ് മാസ്റ്റര്‍, പി.എം.ഷംസുദ്ദീൻ- സെക്രട്ടറിമാർ.