അതിരപ്പിള്ളിയിൽ കാട്ടാനശല്യത്തിൽനിന്നു രക്ഷപ്പെടാൻ റോഡരികിലെ കാട് വൃത്തിയാക്കി ജനകീയ സംരക്ഷണസമിതി
1543818
Sunday, April 20, 2025 4:24 AM IST
അതിരപ്പിള്ളി: കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് റോഡരികിലെ കാട് വൃത്തിയാക്കാൻ ജനകീയ സംരക്ഷണ സമിതി. വളർന്നുനിൽക്കുന്ന കാടുകൾക്കിടയിൽ റോഡരികിൽ കാട്ടാന നിലക്കുന്നത് അറിയാൻ കഴിയാതെ കാട്ടാനകളുടെ മുൻപിൽ ചെന്ന് പെടുന്ന അവസ്ഥയാണ്.
ഇതിനു പരിഹാരമായി അതിരപ്പിള്ളി ഒന്നാം വാർഡിൽ ജനകീയ സംരക്ഷണ സമിതി റോഡരികിലെ കാടുകൾ വൃത്തിയാക്കി. കെ.എ. സെബാസ്റ്റ്യൻ, മുരളി നമ്പിട്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കാട് വൃത്തിയാക്കുന്നതിനിടയിലും കാട്ടാന എത്തി.