ലഹരിവിമുക്തകേരളം റാലിയും പൊതുസമ്മേളനവും
1543816
Sunday, April 20, 2025 4:24 AM IST
കൊടുങ്ങല്ലൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊടുങ്ങല്ലൂർ പൗരാവലിയും ചേർന്നു സംഘടിപ്പിച്ച ലഹരിവിമുക്ത കേരളം റാലിയും പൊതുസമ്മേളനവും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
ഐഎംഎ പ്രസിഡന്റ് നദീറ ഭാനു അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എംഎൽ എ, ഇ.ടി. ടൈസൺ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ. ഗീത, ഇ.എം.ജബീർ, ഡോ. മുഹമ്മദ് റഷീദ്, എഞ്ചിനീയർ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.