മതസൗഹാര്‍ദസന്ദേശവുമായി വിവാഹക്ഷണക്കത്ത്
1543820
Sunday, April 20, 2025 4:24 AM IST
മൂന്നുമുറി: മത സൗഹാര്‍ദത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ വിവാഹക്ഷണക്കത്ത് വേറിട്ടതായി. മൂന്നുമുറി ഒമ്പതുങ്ങലിലുള്ള ചൂരക്കാടന്‍ പ്രശാന്തിന്റെ മകള്‍ ആര്‍ഷയുടെ വിവാഹക്ഷണക്കത്തിലാണു വിവിധ മതവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.
ഈ മാസം 27ന് ഒമ്പതുങ്ങല്‍ ശ്രീ കൈലാസശിവക്ഷേത്രത്തിലാണ് വിവാഹം. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ഗുരുവചനത്തിനൊപ്പം ശ്രീനാരായണഗുരുവിന്റെ ചിത്രവും കൈലാസനാഥനായ ശിവഭഗവാന്, മൂന്നുമുറി ഇടവക മധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാന് എന്നിവരുടെ ചിത്രങ്ങളും ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.