21-ാം വർഷവും രക്തദാന ക്യാന്പുമായി ഹെൽത്ത് കെയർ സൊസൈറ്റി
1543854
Sunday, April 20, 2025 4:48 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെ ശതാബ്ദിവർഷത്തിൽ ഹെൽത്ത് കെയർ സൊസൈറ്റി ജൂബിലി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ രക്തദാനക്യാന്പ് നടത്തി. ഫാ. ബെൻവിൻ തട്ടിൽ രക്തം ദാനംചെയ്ത് ക്യാന്പ് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് കെയർ സൊസൈറ്റി പ്രസിഡന്റ് ടി.കെ. അന്തോണിക്കുട്ടി അധ്യക്ഷത വഹിച്ചു. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി അനുഗ്രഹപ്രഭാഷണം നടത്തി. ജനറൽ കണ്‍വീനർ പോൾസണ്‍ ആലപ്പാട്ട്, ബസിലിക്ക അസിസ്റ്റന്റ് വികാരി ഫാ. പ്രിൻസ് ചെറുതാണിക്കൽ, കൈക്കാരൻ ജോണി കുറ്റിച്ചാക്കു എന്നിവർ പ്രസംഗിച്ചു. ഡോ. ശ്രീദേവി ബോധത്കരണ ക്ലാസിനു നേതൃത്വം നൽകി.
21 വർഷമായി രക്തദാനക്യാന്പ് നടത്തുന്ന സൊസൈറ്റി ഈ വർഷം 1000 ലിറ്റർ രക്തശേഖരണത്തോട് അടുക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.