റോഡരികില്‍ അപകടം പതിയിരിക്കുന്നു
1543815
Sunday, April 20, 2025 4:24 AM IST
കൊടകര: പേരാമ്പ്രയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിലുള്ള കലുങ്കുപാലത്തിനോടുചേര്ന്ന് റോഡരികില്‍ സുരക്ഷാഭിത്തിയില്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പേരാമ്പ്ര പെട്രോള്‍ പമ്പിനു സമീപം തോടിനു കുറുകെ നിര്‍മിച്ച കലുങ്കുപാലത്തിനോടുചേര്ന്നാണ് അപകട ഭീഷണിയുള്ളത്.
സുരക്ഷാഭിത്തിയില്ലാതെ തോട്ടിലേക്ക് തുറന്നിരിക്കുന്ന ഭാഗത്ത് ഷീറ്റുകൊണ്ട് ഉണ്ടാക്കിയ ആള്‍മറ ഇപ്പോള്‍ നശിച്ചനിലയിലാണ്. പേരാമ്പ്ര അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടസാധ്യത കുറയ്ക്കുന്നതിനായി എത്രയും വേഗം ഇവിടെ സുരക്ഷ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.