അമലയിൽ ലോക കാൻസർ ദിനാചരണം
1511212
Wednesday, February 5, 2025 2:09 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ നടത്തിയ ലോക കാൻസർ ദിനാചരണത്തിന്റെയും ബോണ്‍മാരോ ട്രാൻസ്പ്ലാൻറിന് ഉതകുന്ന രക്തമൂലകോശ ശേഖരണ രജിസ്ട്രിയുടെയും ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു.
മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുനു സിറിയക്, ധാത്രി, കേരള സ്റ്റേറ്റ് ആൻഡ് ഗൈഡ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് രക്തമൂലകോശ രജിസ്ട്രേഷൻ നടത്തുന്നത്. ഗൈനക്കോളജി, ഓങ്കോളജി വിഭാഗങ്ങളും നഴ്സിംഗ് കോളജും ചേർന്ന് കാൻസർ ബോധവൽക്കരണം, ഫ്ളാഷ് മോബ്, റാലി എന്നിവയും നടത്തി.