റോഡ് മുറിച്ചു കടന്നതിനിടെ അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു
1511152
Wednesday, February 5, 2025 12:15 AM IST
കൊടുങ്ങല്ലൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. തിരുവഞ്ചിക്കുളം വല്ലത്ത് കോഴിപ്പിള്ളി പ്രേമയുടെ മകനായ വിവേക് (28) ആണ് ഇന്നലെ രാവിലെ എറണാകുളം അമൃത ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ജനുവരി 20ന് കിഴ്ത്തളി റോഡിൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ പരിക്കേറ്റ കിഴ്ത്തളി അന്പലപ്പറന്പിൽ വിജയൻ (71) ജനുവരി 24 ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന വിവേകിനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നതിനിടയിൽ ഇരുവരെയും ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.