ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് മരിച്ചു
1510877
Tuesday, February 4, 2025 12:08 AM IST
വെള്ളാങ്കല്ലൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന് മരിച്ചു. മാപ്രാണം ചിറയത്ത് വീട്ടില്‍ പരേതനായ ജോണിയുടെ മകന് ജോയ്(57) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ വെള്ളാങ്കല്ലൂര്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ വച്ചായിരുന്നു അപകടം.
ഇരിങ്ങാലക്കുടയിലുള്ള സ്വകാര്യ കമ്പനിയുടെ സെയില്‍സ് എക്സിക്യൂട്ടീവായ ജോയ് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. തൊട്ടുമുമ്പില്‍ ഉണ്ടായിരുന്ന പൊറത്തിശേരി സ്വദേശിനികള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ പമ്പിലേക്ക് തിരിച്ചപ്പോള്‍ പിറകില്‍ ഉണ്ടായിരുന്ന ജോയിയുടെ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതയായ സിസിലിയാണ് അമ്മ. ഭാര്യ: ഷെര്‍ലി. മകന്: ആബേല്‍. ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍.