വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
1511205
Wednesday, February 5, 2025 2:09 AM IST
ശ്രീനാരായണപുരം: പട്ടികജാതി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എസ്എൻപുരം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ മൂന്നുലക്ഷം രൂപ വകയിരുത്തി പട്ടികജാതി വയോജനങ്ങൾക്ക് സമ്പൂർണമായി നടപ്പാക്കിയ കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. അർഹരായ മുഴുവൻ അപേക്ഷകർക്കും കട്ടിൽ നൽകിയാണ് പദ്ധതി സമ്പൂർണമായി നടപ്പാക്കിയത്.
വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർപേഴ്സൺ സി. സി. ജയ, വികസനകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.അയൂബ്, ആരോഗ്യവിദ്യാ ഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, അസി. സെക്രട്ടറി അബ്ദുള്ള ബാബു, വാർഡ് മെമ്പർമാരായ ജിബി മോൾ, പ്രസന്ന ധർമൻ, രമ്യ പ്രദീപ്, കെ.ആർ. രാജേഷ്, പ്രൊമോട്ടർ ഗ്രീഷ്മ, സിനിൽ തുടങ്ങിയവർ പ്രസംഗിച്ചു.