പൊതുവിതരണ സംവിധാനം കുത്തഴിഞ്ഞെന്നാരോപിച്ച് പ്രതിഷേധം
1510583
Sunday, February 2, 2025 7:57 AM IST
കാടുകുറ്റി: റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാത്ത സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ കാടുകുറ്റിയിൽ കോൺഗ്രസ് പ്രതിഷേധം.
കാടുകുറ്റി റേഷൻ കടയ്ക്കു മുന്നിൽനടന്ന പ്രതിഷേധധർണ ഡിസിസി സെക്രട്ടറി ജെയിംസ് പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത് അധ്യക്ഷതവഹിച്ചു. പരിയാരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിൻസൺ മണവാളൻ മുഖ്യപ്രഭാഷണം നടത്തി. ഷാഹുൽ പണിക്കവീട്ടിൽ, ടി.പി. പോൾ, ലീന ഡേവീസ്, വേണു കണ്ടരുമഠത്തിൽ, മോളി തോമസ്, ടെഡി സിമേതി, ജോർജ് ഡി.മാളിയേക്കൽ, വിനോജ് കെ. ജോസ്, എം.ആർ. ഡേവിസ്, ഫ്രാങ്കോ മാത്യു എന്നിവർ പ്രസംഗിച്ചു.
അന്നമനട: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കുത്തഴിഞ്ഞെന്നാരോപിച്ച് അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ.
പൊതുവിതരണ കേന്ദ്രത്തിനുമുന്നിൽ നടന്ന ധർണ ഡിസിസി സെക്രട്ടറി വി.എ. അബ്ദുൾകരീം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. തിലകൻ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് പി.ഡി. ജോസ്, കെ.കെ. രവിനമ്പൂതിരി, അഡ്വ.നിർമൽ സി.പാത്താടൻ, ടി.കെ. രമേശൻ, പി.കെ. സിദ്ദീഖ്, കെ.എ. ഇക്ബാൽ, വി.എ. ബൈജു, എം ബി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.