എടക്കുളം സ്വദേശി യുകെയിൽ മരിച്ചു
1511153
Wednesday, February 5, 2025 12:15 AM IST
എടക്കുളം: ഊക്കന്‍ കിഴക്കേതില്‍ കൊച്ചാപ്പു വിന്‍സന്റിന്റെ മകന് അരുണ്‍(37) യുകെയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിൽ.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കും. രണ്ടുവര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. യുകെയില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സക്കും വിധേയനായിരുന്നു.
രണ്ടാഴ്ച മുമ്പ് നാട്ടിൽ സഹോദരിയുടെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. അമ്മ: അല്‍ഫോന്‍സ്. ഭാര്യ: ലിയ. മക്കള്‍: ആന്‍ഡ്രി, എറിക്. സഹോദരങ്ങള്‍: വിനില്‍, അനില്‍.