ഇടത്തരികത്തുകാവിൽ ഭഗവതിയുടെ ദേവസ്വം താലപ്പൊലി വെള്ളിയാഴ്ച
1510891
Tuesday, February 4, 2025 1:26 AM IST
ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിയുടെ ഗുരുവായൂർ ദേവസ്വം ദേവസ്വം വക താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും. അന്ന് പൂജകൾ നേരത്തെയാക്കി രാവിലെ 11.30 ന് ക്ഷേത്രനട അടക്കും.
താലപ്പൊലിയുടെ ഭാഗമായി പുലർച്ചെ മൂന്ന് മുതൽ അഭിഷേകം, അലങ്കാരം. അഞ്ച് മുതൽ കേളി, ഭഗവതിയുടെ പുറത്തേക്കെഴുന്നെള്ളിപ്പിന് ഉച്ചക്ക് 12 മുതൽ 2 വരെ പഞ്ചവാദ്യം. തിരിച്ചെഴുന്നെള്ളിപ്പിന് പെരുവനം കുട്ടൻ മാരാരുടെ മേളമാണ്.
വൈകുന്നേരം നാലു മുതൽ കിഴക്കേ നടപ്പുരയിൽ പറ. തുടർന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം.
സന്ധ്യയ്ക്ക് പല്ലശ്ശന സുധാകരൻ മാരാരുടെ തായമ്പക.രാത്രി 10 മുതൽ പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പ് തുടർന്ന് മേളം. പുലർച്ചെ മുതൽ കളംപാട്ട്, കളംപൂജയോടെ സമാപിക്കും.
മേൽപുത്തൂർ ഒാഡിറ്റോറിയത്തിൽ രാവിലെ 6.30 മുതൽ അഷ്ടപദി, ആധ്യാത്മിക പ്രഭാഷണം. വൈകിട്ട് അഞ്ചിന് ഉൽപ്പുര ജീവനക്കരുടെ തിരുവാതിരക്കളി.
ആറ് മുതൽ എട്ടുവരെ കലാമണ്ഡലം വിദ്യാറാണിയുടെ മോഹിനിയാട്ടം.
എട്ടു മുതൽ "കർണ്ണശപഥം' കഥകളിയും അരങ്ങേറും.