അന്ധനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടി
1511210
Wednesday, February 5, 2025 2:09 AM IST
വടക്കാഞ്ചേരി: അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് 60 ഓളം ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ഓട്ടുപാറ - വാഴാനിറോഡിൽഎങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപം ലോട്ടറി വിൽപ്പന നടത്തുന്ന മങ്കര സ്വദേശി കിണറാമാക്കൽ വീട്ടിൽ കുഞ്ഞുമോനെ (63) യാണ് കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തത്.
ടിക്കാറ്റ് വാങ്ങാനെന്ന വ്യാജേനയെത്തി ടിക്കറ്റുകൾ ഇയാൾ വാങ്ങിയ ശേഷം പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ നൽകിയാണ് മോഷ്ടാവ് കുഞ്ഞുമോനെ കബളിപ്പിച്ചത്.
ഇതു നാലാം തവണയാണ് കുഞ്ഞുമോനെ കബളിപ്പിച്ച് ലോട്ടറി തട്ടുന്നത്. കുഞ്ഞുമോൻ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി.