കാന്‍സര്‍ ദിനാചരണം നടത്തി
1511202
Wednesday, February 5, 2025 2:09 AM IST
ഇരിങ്ങാലക്കുട: ലോക അർബുദ ദിനത്തോടനുബന്ധിച്ച് നീഡ്സ് നടത്തിയ ബോധവത്കരണ സെമിനാർ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ് ഘാടനം ചെയ്തു. ഐഎംഎ പ്രസിഡന്റ് ഡോ. അരുണ്‍ എ. വിക്ടർ അധ്യക്ഷത വഹിച്ചു. ഡോ. ജോം ജേക്കബ് നെല്ലിശേരി സെമിനാർ നയിച്ചു.
ഐഎംഎ സെക്രട്ടറി ഡോ. അഞ്ജു കെ. ബാബു, എൻ.എ. ഗുലാം മുഹമ്മദ്, പ്രഫ. ആർ. ജയറാം, കെ.പി. ദേവദാസ്, എ.ആർ. ആശാലത, പി.ടി. ജോർജ്, ഡോ. എൻ.വി. കൃഷ്ണൻ, കെ.എസ്.അബ്ദുൽ സമദ്, കെ.പി. മുരളീധരൻ, എ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
മറ്റത്തൂര്‍: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് "ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം' എന്ന പരിപാടിയുടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത രാജീവ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എം.വി. റോഷ്, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ബിന്‍സി, പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സൂപ്പര്‍വൈസര്‍ ഡാര്‍ലി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.