ചാലക്കുടിയിൽ താലൂക്ക് ആശുപത്രി വഴി ബസുകൾ ഓടുന്നില്ല; രോഗികൾ വലയുന്നു
1510899
Tuesday, February 4, 2025 1:26 AM IST
ചാലക്കുടി : താലൂക്ക് ആശുപത്രി വഴി ബസുകൾ ഓടുന്നില്ല. നിർധനരായ രോഗികൾ വലയുന്നു. ചാലക്കുടി യുടെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധി രോഗികളാണ് ഗവ. ആശൂപത്രിയിലേക്ക് എത്തുന്നത് എന്നാൽ ഇവിടേയ്ക്ക് യാത്രാസൗകര്യമില്ല.
ഇതുവഴി സ്വകാര്യ ബസുകൾക്ക് പെർമിറ്റ് ഉണ്ടെങ്കിലും ഇതുവഴി ഓടുന്നില്ല. ഇതിനാൽ വളരെ കഷ്ടപ്പട്ട് കാൽനടയായിട്ടാണ് രോഗികൾ എത്തുന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി നടന്നുവേണം ഇവിടെ എത്താൻ അല്ലെങ്കിൽ ഓട്ടോറിക്ഷാ വിളിക്കണം.
ഓട്ടോകൂലി പോലും കൊടുക്കാനില്ലാത്തവരാണ് ഇവിടെ എത്തുന്നവരിൽ ഏറെയും. സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്താൻ സൗകര്യം ഉണ്ടാക്കണമെന്നാണ് നിർധനരായരോഗികൾ അധികൃതരോട് ആവശ്യപ്പെടുന്നത്.
നേരത്തെ ചില ബസുകൾ ഗവ. ആശൂപത്രിവഴി ചേനത്തുനാട് വരെ സർവീസ് നടത്തിയിരുന്നു. ഇടയ്ക്കുവച്ച് ഓട്ടം നിറുത്തുകയും ചെയ്തു.