മേലൂർ സെന്റ് ജോസഫ് സ്കൂൾ കെട്ടിടം ഉദ്ഘാടനം
1510898
Tuesday, February 4, 2025 1:26 AM IST
മേലൂർ: സെന്റ് ജോസഫ്സ് എൽപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും 128-ാം വാർഷികാഘോഷവുംനടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. അരുൺ വലിയവീട്ടിൽ അധ്യക്ഷതവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ അനുഗ്രഹപ്രഭാഷണംനടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് സാലി പോൾ, നിർമാണ കമ്മിറ്റി സെക്രട്ടറി ജയ വിൽസൻ, ജോർജ് ഡി. നെറ്റിക്കാടൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, മേലൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ടോമി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.