വെെദ്യുതി ഉത്പാദനരംഗത്ത് കേരളം നേട്ടം കൈവരിച്ച ു: മന്ത്രി
1510893
Tuesday, February 4, 2025 1:26 AM IST
കൊടുങ്ങല്ലൂർ: വെെദ്യുതി ഉത്പാദനരംഗത്ത് കേരളം വളരെയേറെ നേട്ടം കൈവരിച്ചതായി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
കൊടുങ്ങല്ലൂർ നഗരസഭ 1.30 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രിയിലും ഹയർസെക്കൻഡറി സ്കൂളുകളിലും വെറ്റിറിനറി ആശുപത്രി, മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവയിലും നടപ്പിലാക്കുന്ന സോളാർപാനൽ പദ്ധതി നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽവന്നശേഷം 1306.24 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിക്കാൻ കഴിഞ്ഞതായും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികൾ പലതും ആരംഭിക്കുവാൻ ശ്രമിക്കുമ്പോൾ ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുകൾ നേരിടേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹംപറഞ്ഞു.
വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, വൈസ് ചെയർമാൻ വി.എസ്. ദിനൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽ.സി. പോൾ, ഷീല പണിക്കശേരി, കെ.ആർ. ജൈത്രൻ എന്നിവർ പ്രസംഗിച്ചു.