കാഞ്ഞാണിയിൽ ആംബുലൻസിന്റെ വഴിതടഞ്ഞ മൂന്നു ബസുകൾ പോലീസ് കസ്റ്റഡിയിൽ
1510882
Tuesday, February 4, 2025 1:26 AM IST
അന്തിക്കാട്: കാഞ്ഞാണിയിൽ ആംബുലൻസിന്റെ വഴിതടഞ്ഞ മൂന്നു സ്വകാര്യ ബസുകൾ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ ഡ്രൈ വർമാർക്കെതിരേ കേസെടുത്തി ട്ടുണ്ട്. ഡ്രൈവർമാർക്കും ഒപ്പം കണ്ടക്ടർമാർക്കുമെതിരേ നടപടിക്കു ശിപാർശ ചെയ്തതായി തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ പറഞ്ഞു. മൂന്ന് ബസുകളിലെ നിയമലംഘനമാണ് കണ്ടെത്തിയത്.
ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാൻ എടപ്പാളിലുള്ള ഐ ഡിടിആറിലേക്ക് അയയ്ക്കും. അഞ്ചു ദിവസമായിരിക്കും പരിശീലനം. കാഞ്ഞാണി സെന്ററിൽ കണ്ടക്ടർമാർ ബസിൽനിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എംവിഐ അറിയിച്ചു.
ശനിയാഴ്ച വൈ കീട്ട് 4.30 നാണ് അത്യാസന്നനിലയിലുള്ള രോഗിയുമായി പോയ സർവതോഭദ്രം ആംബുലൻസിന് സ്വകാര്യബസുകൾ വഴിമുടക്കിയത്. മനപ്പൂർവം ആംബുലൻസിന് വിലങ്ങുതടിയായി മാർഗതടസം ഉണ്ടാക്കി എന്നാണു പരാതി.
ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പോലീസ് കേസെടുത്തത്.