ക്രൈസ്റ്റ് കോളജില്‍ അന്തര്‍ദേശീയ സെമിനാര്‍
1511204
Wednesday, February 5, 2025 2:09 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലയാളം, ഹിന്ദി വിഭാഗങ്ങള്‍ "വിവര്‍ത്തനവും ബഹുസ്വര സംസ്കാരവും' എന്ന വിഷയത്തില്‍ ഏകദിന അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു.
എച്ച്ആര്‍ മാനേജര്‍ പ്രഫ. യു. ഷീബ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പൽ പ്രഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഡീന്‍ ഡോ. കെ.ജെ. വര്‍ഗീസ്, ഡോ. ഇ.എന്‍. സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. മലയാള വിഭാഗം അധ്യക്ഷന്‍ ഫാ. ടെജി കെ. തോമസ് സിഎംഐ സ്വാഗതവും ഡോ. ശിവകുമാര്‍ നന്ദിയും പറഞ്ഞു.
അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റി ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ദര്‍ശന മനയത്ത് ശശി വിവര്‍ത്തനവും ബഹുസ്വര സംസ്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
വിവര്‍ത്തനം ഒരു സര്‍ഗാത്മക പ്രവൃത്തിയായിരിക്കത്തന്നെ മൂലഗ്രന്ഥകാരന്റെ കാഴ്ചപ്പാടുകള്‍ക്കും ശൈലികള്‍ക്കും അനുസൃതമായി വിവര്‍ത്തനം ചെയ്യുമ്പോള്‍ മാത്രമേ മൂലകൃതിയും വിവര്‍ത്തനകൃതിയും തമ്മിലുള്ള സമന്വയം സാധ്യമാകൂ എന്ന് പ്രശസ്ത വിവര്‍ത്തകനായ എന്‍. മൂസക്കുട്ടി സമാപന സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഡോ. ബാബു കെ. വിശ്വനാഥന്, സിസ്റ്റര്‍ ഡോ. സി.വി. ഷീബ, ഡോ. എന്‍.കെ. പ്രമീള, ഡോ. എന്‍. ഉര്‍സുല തുടങ്ങിയ അധ്യാപകരും മറ്റ് ഗവേഷകരും പ്രബന്ധാവതരണം നടത്തി.