സപ്തദിന ക്യാമ്പ് നടത്തി
1510897
Tuesday, February 4, 2025 1:26 AM IST
ചാലക്കുടി: സെന്റ് ജെയിoസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിയാരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ ഉദ്ഘാടനംചെയ്തു അസോസിയേറ്റ് ഡയറക്ടർ ഫാ. മനോജ് മേക്കേടത്ത് അധ്യക്ഷതവഹിച്ചു. ഡോ.കെ. കൃഷ്ണകുമാർ, വാർഡ് മെമ്പർ എം.സി. വിഷ്ണു, അഖിൽ നൗഷാദ് എന്നിവർ പ്രസംഗിച്ചു. സ്നേഹാരാമം നവീകരണവും ആന്റിബയോട്ടിക് പ്രതിരോധത്തെപ്പറ്റി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സമാപനസമ്മേളനം പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ ഡേവീസ് ഉദ്ഘാടനംചെയ്തു. ഫാ. ജോസഫ് ഗോപുരം അധ്യക്ഷതവഹിച്ചു. ജിസ്മി ഫ്രാൻസിസ്, റോസ്മിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.