ദേവാലയങ്ങളിൽ തിരുനാൾ
1510720
Monday, February 3, 2025 1:58 AM IST
എരുമപ്പെട്ടി ഫൊറോന പള്ളി
എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.
രാവിലെ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ലിന്റോ കോനിക്കര മുഖ്യ കാർമികനായി. ഫാ. സാൽവിൻ കണ്ണനായ്ക്കൽ തിരുനാൾ സന്ദേശം നൽകി. ഫാ. പ്രകാശ് പുത്തൂർ സഹകാർമികനായി.
വൈകുന്നേരം നടന്ന കുർബാനയ്ക്ക് ഫാ. പ്രകാശ് പുത്തൂർ കാർമികനായി. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടന്നു. ഇടവകാംഗവും പുത്തൻപീടിക ഇടവക വികാരിയുമായ ഫാ. ജോസഫ് മുരിങ്ങാത്തേരി പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു. വികാരി ഫാ. ജോഷി ആളൂർ, സഹ വികാരി ഫാ. പ്രകാശ് പുത്തൂർ, കൈക്കാരന്മാരായ എം.കെ. ജോൺസൺ, ടി.എസ്. ജെയ്സൺ, എം.വി. ഷാനന്റോ, ടി.ഒ. ഷൈജു, വോളൻഡിയർ കൺവീനർ സി.കെ. ജോർജ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊട്ടേക്കാട് ഫൊറോന പള്ളി
കൊട്ടേക്കാട്: സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്നു സമാപിക്കും. ഇന്നലെ രാവിലെ പത്തിനു ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. പോൾ മുട്ടത്ത് മുഖ്യകാർമികത്വം വഹിച്ചു. ഫാ. റെൻസണ് പാണങ്ങാടൻ സഹകാർമികനായി. ഫാ. സാജൻ പിണ്ടിയാൻ സന്ദേശംനൽകി. വൈകീട്ട് നാലിന് വിശുദ്ധ കുർബാന, തുടർന്ന് ഇടവക ചുറ്റിയുള്ള വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ നടന്നു. ഇന്നു രാവിലെ 6.30 ന് വിശുദ്ധ കുർബാന. രാത്രി പത്തിനു കുടുംബ യൂണിറ്റുകളിൽനിന്നുള്ള അന്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
ഫാ. ജോജു ആളൂർ, ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്, ഷൈൻ തറയിൽ, ലിസണ് കോളേങ്ങാടൻ, ജോണ് ജോസഫ്, സി.പി. ജോസഫ്, കെ.ജെ. ജെയിംസ്, കെ.ജെ. ഡേവിസ്, എം.പി. ജോണ്സണ്, ജിയോ കോളേങ്ങാടൻ, സി.എൽ. ഇഗ്നേഷ്യസ്, സി.ഒ. ഡേവിസ്, ബാസ്റ്റ്യൻ ചാലിശേരി, ആന്റണി ലൂയിസ്, സിബിൻ വർഗീസ്, വർഗീസ് കോനിക്കര, ലാന്റോ കോളേങ്ങാടൻ എന്നിവർ നേതൃത്വം നൽകി.
എരനെല്ലൂർ പള്ളി
കേച്ചേരി: എരനെല്ലൂർ പള്ളിയിൽ പരിശുദ്ധ കൊന്തമാതാവിന്റേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും 165-ാം സംയുക്ത തിരുനാളിന് കൊടിയേറി. ഏഴുമുതൽ പത്തുവരെയുള്ള ദിവസങ്ങളിലാണ് തിരുനാൾ ആഘോഷം.
ഫാ. ലൂവീസ് രാജ് സിഎംഐ കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി ഫാ. ഡോ.ആന്റോ കാഞ്ഞിരത്തിങ്കൽ, ട്രസ്റ്റിമാരായ ആന്റണി ചെറുവത്തൂർ, തരകൻ ജോസഫ്, സണ്ണി മേക്കാട്ടുകുളം ജനറൽ കൺവീനർ മാർട്ടിൻ പനയ്ക്കൽ തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വംനൽകി.