റോഡരികിലെ പൈപ്പ് അപകടഭീഷണി
1510895
Tuesday, February 4, 2025 1:26 AM IST
വെള്ളിക്കുളങ്ങര: റോഡരികിലെ കുഴല്‍ക്കിണര്‍ അപകടക്കെണിയാകുന്നതായി പരാതി.
വെള്ളിക്കുളങ്ങര മാവിന്‍ചുവടിനു സമീപമുള്ള വിമല സ്കൂളിനു മുന്‍വശത്താണ് റോഡിനോടുചേര്‍ന്ന് ഉപയോഗശൂന്യമായ കുഴല്ക്കിണറുള്ളത്. ഈയിടെ റോഡ് വീതികൂട്ടി ടാറിംഗ് നടത്തിയതോടെ കുഴല്‍ക്കിണറിന്റെ പൈപ്പ് റോഡിനോടു തൊട്ടാണ് നില്‍ക്കുന്നത്. രാത്രിയില്‍ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാല്‍ അപകടസാധ്യത കൂടുതലാണ്.
കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും മരണക്കെണി തീര്‍ക്കുന്ന ഈ കുഴല്‍കിണര്‍ അപകടസാധ്യത കണക്കിലെടുത്ത് എത്രയുംവേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാര്‍ഡംഗം കെ.ആര്. ഔസേഫ് ഈ വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പൈപ്പ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഇടപ്പള്ളിയിലുള്ള കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ പത്തുദിവസത്തോളമായിട്ടും നടപടി ഉണ്ടായില്ല.