സ്കൂൾ വാർഷികാഘോഷങ്ങൾ
1511203
Wednesday, February 5, 2025 2:09 AM IST
എലിഞ്ഞിപ്ര സെന്റ്
ആന്റണീസ് സിയുപി
എലിഞ്ഞിപ്ര: സെന്റ് ആന്റണീസ് കോൺവന്റ്് യുപി സ്കൂൾ 97-ാം വാർഷികം ആഘോഷിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദയ പ്രോവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയറ്റ് അധ്യക്ഷത വഹിച്ചു. ഓപ്പൺ ജിം കുട്ടികൾക്കായി തുറന്നുകൊടുത്തു.
കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, ഫാ. ആന്റോ കരിപ്പായി, ലോക്കൽ മാനേജർ സിസ്റ്റർ ലൈസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനന്ദ നാരായണൻ, എം.ഡി. ബാഹുലേയൻ, കെ.കെ. സരസ്വതി, ഹെഡ്മിസ്ട്രസ് സിസ്റ്റർ നിത്യ, പിടിഎ പ്രസിഡന്റ് സൈജു ജോസ്, എംപിടിഎ പ്രസിഡന്റ് അനിറ്റ റിജു, ധന്യ ജോസ്, സ്കൂൾ ലീഡർ അസിൻ ഷിജൊ എന്നിവർ പ്രസംഗിച്ചു.
ആളൂര്‍ സിഎല്‍പിഎസ്
ആളൂര്‍: സിഎല്പിഎസിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.
ആര്. ജോജോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ യു.കെ. പ്രഭാകരന് അധ്യക്ഷത വഹിച്ചു.
മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. സുരേഷ്, ഡോ. പി. ലിജു (ബിപിസി മാള), മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് മാഞ്ഞൂരാന്, ജുമൈല ഷഗീര്‍, പ്രധാനാധ്യാപിക വര്‍ഷ വര്‍ഗീസ്, മാനേജ്മെന്റ് പ്രതിനിധി രവി മണക്കാട്ടില്‍, പിടിഎ പ്രസിഡന്റ് ബെന്നി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാലയത്തിന്റെ തനതു പ്രവര്‍ത്തനമായ "ശുചിത്വഭവനം സുന്ദരഭവനം'പദ്ധതി മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.