സുസുക്കി ആക്സസ് ദി കിംഗ് ഓഫ് മൈലേജ് കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു
1510588
Sunday, February 2, 2025 8:05 AM IST
കുന്നംകുളം: സുസുക്കി ആക്സസ് ദി കിംഗ് ഓഫ് മൈലേജ് കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ഇൻഡൽ സുസുകി ഉപഭോക്താവ് സനിൽ ഒന്നാംസമ്മാനമായ അയ്യായിരം രൂപ കരസ്ഥമാക്കി. നീരജ് കൃഷ്ണ രണ്ടാംസ്ഥാനവും (3000 രൂപ) മുഹമ്മദ് സാലിഹ്, സമീർ, രാജു എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളും നേടി.
പാറേന്പാടം ഷോറൂമിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഫ്ലാഗ് ഓഫ് സുസുക്കി സോണൽ മാനേജർമാരായ ടി.എ.ബി. ശങ്കറും കൃഷ്ണകുമാറും ചേർന്നു നിർവഹിച്ചു. പാറേന്പാടം ഇൻഡൽ സുസുക്കി മുതൽ പുഴയ്ക്കൽ സുപ്ര സുസുക്കി രെയുള്ള റൂട്ടിലായിരുന്നു മത്സരം. 44 സുസുക്കി ആക്സസ് ഉപഭോക്താക്കൾ പങ്കെടുത്തു.
ഒരു മത്സരത്തെക്കാളുപരി സുരക്ഷിതമായി വാഹനം ഓടിക്കുന്നതിലൂടെ ഇന്ധനക്ഷമത എങ്ങനെ വർധിപ്പിക്കാമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്പയിൻ സംഘടിപ്പിച്ചതെന്ന് ഇൻഡൽ സുസുക്കി ബിസിനസ് ഹെഡ് ജിജിൽ ചന്ദ്രൻ പറഞ്ഞു. മത്സരത്തിനായി തിരക്കേറിയ കുന്നംകുളം- പുഴയ്ക്കൽ റോഡ് തെരഞ്ഞെടുത്ത സുസുക്കി ടീമിന്റെ ആത്മവിശ്വാസത്തെ ഇൻഡൽ കോർപറേഷൻ ഡയറക്ടർ അനീഷ് മോഹൻ അഭിനന്ദിച്ചു.
സുസുക്കി ആക്സസ് ശക്തമായ എൻജിനോടൊപ്പം ഉയർന്ന മൈലേജ് നൽകുന്നുവെന്ന സന്ദേശം ഉപഭോക്താക്കളിൽ കൂടുതൽ ബോധ്യമാക്കുകയാണ് ഇത്തരം മത്സരങ്ങളുടെ ലക്ഷ്യമെന്നു സുസുക്കി റീജണൽ മാനേജർ സജിത്ത് അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു.
സുസുക്കി സെയിൽസ് റീജണൽ മാനേജർ സജിത്ത് അരവിന്ദാക്ഷൻ, സർവീസ് റീജണൽ മാനേജർ ആർ. നടരാജൻ, സുപ്ര സുസുക്കി എംഡി സുനിൽ, സെയിൽസ് മാനേജർ രാജേഷ്, സർവീസ് എജിഎം ന്യൂമാൻ, ഇൻഡൽ സുസുക്കി സീനിയർ സർവീസ് മാനേജർ ജയേഷ്, സെയിൽസ് മാനേജർ രാഹുൽ, ഫിനാൻസ് മാനേജർ ജെറിൻ, കുന്നംകുളം ബ്രാഞ്ച് മാനേജർ വിപിൻദാസ്, ഇൻഡൽ സുസുക്കി ബിസിനസ് ഹെഡ് ജിജിൽ ചന്ദ്രൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.